< Back
Kerala
ഭീകരതക്കെതിരായ യുദ്ധത്തില്‍ സൈന്യത്തിന് പിന്തുണ നല്‍കാന്‍ ബിജെപിയുടെ ആഹ്വാനംഭീകരതക്കെതിരായ യുദ്ധത്തില്‍ സൈന്യത്തിന് പിന്തുണ നല്‍കാന്‍ ബിജെപിയുടെ ആഹ്വാനം
Kerala

ഭീകരതക്കെതിരായ യുദ്ധത്തില്‍ സൈന്യത്തിന് പിന്തുണ നല്‍കാന്‍ ബിജെപിയുടെ ആഹ്വാനം

Khasida
|
26 May 2017 3:01 PM IST

സൈന്യത്തിന് ജനങ്ങളും പ്രതിപക്ഷവും പിന്തുണ നല്‍കണമെന്ന് അമിത് ഷാ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു

ഭീകരതക്കെതിരെയുള്ള നിര്‍ണായക യുദ്ധത്തില്‍ സൈന്യത്തിന് പിന്തുണ നല്‍കാന്‍ ബിജെപിയുടെ ആഹ്വാനം. സൈന്യത്തിന് രാജ്യനിവാസികളും പ്രതിപക്ഷവും പിന്തുണ നല്‍കണമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. പ്രമേയത്തിന് ദേശീയ കൌണ്‍സില്‍ അംഗീകാരം നല്‍കി. ദേശീയ കൌണ്‍സില്‍ കോഴിക്കോട് പുരോഗമിക്കുകയാണ്.

മോദി സര്‍ക്കാരിന് മികച്ച പ്രതിച്ഛായയെന്നും അമിത് ഷാ പറഞ്ഞു. മോദിയുടേത് അഴിമതി രഹിത സര്‍ക്കാരാണ്. രണ്ടര വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാറിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉയര്‍ന്നില്ല. 10 വര്‍ഷത്തെ യുപിഎ സര്‍ക്കാറിന്റെ കാലത്ത് 12 ലക്ഷം കോടി അഴിമതി നടന്നെന്നും അമിത് ഷാ പറഞ്ഞു.

Similar Posts