< Back
Kerala
ബിജെപി - കോണ്‍ഗ്രസ് രഹസ്യ ധാരണയുടെ ഭാഗമാണ് ശ്രീശാന്തിന്റെ സ്ഥാനാര്‍ഥിത്വമെന്ന് കോടിയേരിKerala
ബിജെപി - കോണ്‍ഗ്രസ് രഹസ്യ ധാരണയുടെ ഭാഗമാണ് ശ്രീശാന്തിന്റെ സ്ഥാനാര്‍ഥിത്വമെന്ന് കോടിയേരി
|28 May 2017 8:40 PM IST
തെരഞ്ഞെടുപ്പ് ക്രിക്കറ്റ് കളിയല്ല
ബിജെപി - കോണ്‍ഗ്രസ് രഹസ്യ ധാരണയുടെ ഭാഗമാണ് ശ്രീശാന്തിന്റെ സ്ഥാനാര്‍ഥിത്വമെന്ന് സംശയിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി വോട്ടുകള്‍ വി എസ് ശിവകുമാറിന് മറിച്ച് നല്‍കാനും പകരം നേമത്ത് കോണ്‍ഗ്രസ് വോട്ടുകള്‍ നല്‍കി ഒ.രാജഗോപാലിനെ വിജയിപ്പിക്കാനും ധാരണയുള്ളതായാണ് സംശയം. തെരഞ്ഞെടുപ്പ് ക്രിക്കറ്റ് കളിയല്ലെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.