< Back
Kerala
അമ്പലപ്പുഴ പിടിക്കാന്‍ ജി സുധാകരനെതിരെ ഷെയ്ക്ക് പി ഹാരിസ്അമ്പലപ്പുഴ പിടിക്കാന്‍ ജി സുധാകരനെതിരെ ഷെയ്ക്ക് പി ഹാരിസ്
Kerala

അമ്പലപ്പുഴ പിടിക്കാന്‍ ജി സുധാകരനെതിരെ ഷെയ്ക്ക് പി ഹാരിസ്

admin
|
28 May 2017 11:43 PM IST

പത്ത് വര്‍ഷമായി യുഡിഎഫിന് നഷ്ടപ്പെട്ട അമ്പലപ്പുഴ മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇക്കുറി അങ്കത്തട്ടിലുള്ളത് ജനതാദള്‍ യുവിന്റെ ഷെയ്ക് പി ഹാരിസാണ്

പത്ത് വര്‍ഷമായി യുഡിഎഫിന് നഷ്ടപ്പെട്ട അമ്പലപ്പുഴ മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇക്കുറി അങ്കത്തട്ടിലുള്ളത് ജനതാദള്‍ യുവിന്റെ ഷെയ്ക് പി ഹാരിസാണ്. മുന്‍ മന്ത്രി കൂടിയായ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരനാണിവിടെ തു‍ടര്‍ച്ചയായ മൂന്നാം തവണയും മത്സരത്തിനുള്ളത്.

യുഡിഎഫിലെ സീറ്റു വിഭജന ചര്‍ച്ചക്കൊടുവില്‍ അമ്പലപ്പുഴ മണ്ഡലം ജനതാദള്‍ യു ഏറ്റെടുക്കുകയായിരുന്നു. നല്ല മത്സരം കാഴ്ചവച്ച് മണ്ഡലം പിടിച്ചെടുക്കാമെന്നാണ് ഷെയ്ക് പി ഹാരിസിന്റെ കണക്കുകൂട്ടല്‍. വൈകിയെത്തിയെങ്കിലും അതെല്ലാം വേഗത്തിൽ മറികടന്നാണ് യുഡിഎഫ് പ്രവര്‍ത്തനം.സാമുദായിക വോട്ട് നിര്‍ണായകമായ ഇവിടെ പരമാവധി വോട്ടുകള്‍ അനുകൂലമാക്കാനാണ് ശ്രമം. മണ്ഡലത്തിലെ വികസന പ്രശ്നങ്ങളെടുത്ത് പറഞ്ഞാണ് സ്ഥാനാര്‍ഥിയുടെ പ്രയാണം.

കഴിഞ്ഞ രണ്ട് തവണയായി സിപിഎം ജയിക്കുന്നയിവിടെ ഇത്തവണ വിജയം അനുകൂലമാക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് യുഡിഎഫ്. അതിനായ് ചിട്ടയായ പ്രചാരണ പ്രവര്‍ത്തന പദ്ധതികളാണ് ആവിഷ്കരിച്ചിക്കുന്നത്.

Similar Posts