< Back
Kerala
ജേക്കബ് തോമസിനെതിരായ ഹരജി വിജിലന്‍സ് കോടതി തള്ളിKerala
ജേക്കബ് തോമസിനെതിരായ ഹരജി വിജിലന്‍സ് കോടതി തള്ളി
|31 May 2017 12:00 AM IST
ജേക്കബ് തോമസ് തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ സോളാർ പാനലുകൾ സ്ഥാപിച്ചതിൽ അഴിമതി നടന്നതായി ആരോപിച്ച് നല്കിയ ഹരജിയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത്
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ സോളാർ പാനലുകൾ സ്ഥാപിച്ചതിൽ അഴിമതി നടന്നതായി ആരോപിച്ച് നല്കിയ ഹരജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. തുറമുഖ വകുപ്പ് ഡയറക്ടറായി പ്രവർത്തിക്കുമ്പോള്‍ വിഴിഞ്ഞം, വലിയതുറ, ബേപ്പൂർ. അഴീക്കല്‍ തുറമുഖങ്ങളില്‍ സോളാർ പാനലുകള്‍ സ്ഥാപിച്ചതില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു ഹരജിയിലെ ആരോപണം. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹരജി നല്‍കിയത്.