< Back
Kerala
നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ടതെന്ന് കോടിയേരിKerala
നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ടതെന്ന് കോടിയേരി
|2 Jun 2017 12:33 PM IST
സര്‍ക്കാര്‍ ശക്തമായി ഇടപെട്ടിട്ടുണ്ടെന്നും കോടിയേരി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ ശക്തമായി ഇടപെട്ടിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാറിനെ ന്യായീകരിച്ച് പാര്‍ട്ടിയെ രക്ഷിക്കാനാണ് കോടിയേരിയുടെ ശ്രമമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. അതേസമയം ക്രമസമാധാന നില തകര്‍ന്നെന്ന വാദം കാനം രാജേന്ദ്രന്‍ തള്ളി.
ഉടന്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി നടനും എംഎല്‍എയുമായ മുകേഷ് പറഞ്ഞു. സംഭവത്തില്‍ വ്യക്തത വരാത്തതിനാലാണ് സിനിമാ സംഘടനകള്‍ പ്രതികരിക്കാന്‍ വൈകിയതെന്നും മുകേഷ് പറഞ്ഞു.