< Back
Kerala
വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രംKerala
വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം
|3 Jun 2017 1:12 AM IST
മാനദണ്ഡങ്ങള്‍ പ്രകാരം ഇത് ദേശീയ ദുരന്തമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിയ്ക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മാനദണ്ഡങ്ങള്‍ പ്രകാരം ഇത് ദേശീയ ദുരന്തമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ലോക്സഭയില്‍ എന്‍കെ.പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയില്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കി സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമെന്നും 138.75 കോടി രൂപയുടെ സഹായം കേരളത്തിന് നല്‍കിയിട്ടുണ്ടെന്നും കിരണ്‍ റിജ്ജു മറുപടിയില്‍ വ്യക്തമാക്കി.