< Back
Kerala
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ കര്‍ശന നിയന്ത്രണംമാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ കര്‍ശന നിയന്ത്രണം
Kerala

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ കര്‍ശന നിയന്ത്രണം

Sithara
|
3 Jun 2017 8:42 AM IST

ജഡ്ജിയുടെ ചേംബറില്‍ ചെന്ന് വാര്‍ത്ത ശേഖരിക്കുന്നത് വിലക്കികൊണ്ടുള്ള അറിയിപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ജഡ്ജിയുടെ ചേംബറില്‍ ചെന്ന് വാര്‍ത്ത ശേഖരിക്കുന്നത് വിലക്കികൊണ്ടുള്ള അറിയിപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറി.

ജഡ്ജിയുടെ ചെബറില്‍ കയറുന്നതിന് പുറമെ സ്റ്റെനൊ പൂളില്‍ നിന്നും വാര്‍ത്ത ശേഖരിക്കുന്നതിനും വിലക്കുണ്ട്. ഹൈക്കോടതി പബ്ളിക് റിലേഷന്‍സ് ഓഫീസറാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഹൈക്കോടതിയിലെ പ്രധാനപ്പെട്ട വിധിന്യായങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ശേഖരിച്ചിരുന്നത് ജ‍ഡ്ജിയുടെ ചേംബറില്‍ നിന്നായിരുന്നു. ഇതിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ പ്രധാനപ്പെട്ട വിധിന്യായങ്ങള്‍ ഇനി പുറം ലോകം അറിയില്ലെന്ന സ്ഥിതി വരും.

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ പുതിയ തീരുമാനം. വാര്‍ത്താലേഖകരായ അഭിഭാഷകര്‍ക്കും വിലക്ക് ബാധകമായിരിക്കും.

Similar Posts