< Back
Kerala
യുഡിഎഫിന്റെ നിരാഹാരസമരം ആരും തിരിഞ്ഞുനോക്കിയില്ല: പിണറായിKerala
യുഡിഎഫിന്റെ നിരാഹാരസമരം ആരും തിരിഞ്ഞുനോക്കിയില്ല: പിണറായി
|4 Jun 2017 3:51 PM IST
നിരാഹാരസമരം എന്നത് യുഡിഎഫിലെ ചില അപക്വമതികളുടെ നിര്‍ബന്ധമായിരുന്നുവെന്ന് പിണറായി
യുഡിഎഫിന്റെ നിരാഹാര സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരും തിരിഞ്ഞ് നോക്കാത്ത സമരമായിരുന്നു യുഡിഎഫിന്റെ സ്വാശ്രയ സമരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിരാഹാരസമരം എന്നത് യുഡിഎഫിലെ ചില അപക്വമതികളുടെ നിര്‍ബന്ധമായിരുന്നു. സ്വാശ്രയകോളേജ് മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ ഒരു നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിരുന്നില്ല. എന്നിട്ടും തനിക്ക് ധാര്‍ഷ്ട്യമെന്ന് പറയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് സിഐടിയു ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.