< Back
Kerala
ബിജെപി സംസ്ഥാന നേതൃയോഗം തുടങ്ങിKerala
ബിജെപി സംസ്ഥാന നേതൃയോഗം തുടങ്ങി
|16 Jun 2017 5:27 AM IST
ബിജെപിയുടെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം കോട്ടയത്ത് നടക്കും.
ബിജെപിയുടെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് കോട്ടയത്ത് തുടക്കമായി. പാർട്ടി പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ കൌൺസിൽ യോഗമാണ് ചേരുന്നത്. പുതിയ സംസ്ഥാന ഭാരവാഹികളുടെ പ്രവര്‍ത്തനം സംബന്ധിച്ചും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കള്‍ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ സംസ്ഥാന കൌണ്‍സിലില്‍ നടക്കും. സി കെ പത്മനാഭന്റെയും എ എന്‍ രാധാകൃഷ്ണന്റേയും അടക്കമുള്ള വിവാദ പ്രസ്താവനകള്‍ ചര്‍ച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കൗണ്‍സിലിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു കുമ്മനം.