< Back
Kerala
വയനാട്ടിലെ യുവാവ് മരിച്ചത് ആനചവിട്ടിയില്ല, കൊലപാതകത്തിന്റെ ചുരുളഴിഞ്ഞുവയനാട്ടിലെ യുവാവ് മരിച്ചത് ആനചവിട്ടിയില്ല, കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു
Kerala

വയനാട്ടിലെ യുവാവ് മരിച്ചത് ആനചവിട്ടിയില്ല, കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു

Subin
|
16 Jun 2017 4:42 PM IST

സംഭവത്തില്‍ മൂന്നു പേരെ മാനന്തവാടി പൊലീസ് അറസ്റ്റു ചെയ്തു.

വയനാട് അരണപ്പാറയിലെ വാകേരി കോട്ടക്കല്‍ തോമസിന്റെ മരണം, കാട്ടാനയുടെ ആക്രമണം മൂലമല്ലെന്നും കൊലപാതകമാണെന്നും പൊലിസ്. സംഭവത്തില്‍ മൂന്നു പേരെ മാനന്തവാടി പൊലീസ് അറസ്റ്റു ചെയ്തു. തോമസിന്റെ ബന്ധുവായ കാട്ടിക്കുളം മേലെ അന്‍പതിനാലിലെ ലിനു മാത്യു, വാകേരി പള്ളിമുക്ക് മണാട്ടില്‍ എം.എ.നിസാര്‍, അരണപ്പാറ വാകേരി വി.ഡി. പ്രതീഷ് എന്നിവരെയാണ് മാനന്തവാടി സിഐ. ടി.എന്‍. സജീവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ആഴ്ചയിലാണ് തോമസിനെ അരണപ്പാറയിലെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടത്. പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ടാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ നയിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Related Tags :
Similar Posts