< Back
Kerala
എടിഎമ്മുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല; ദുരിതം തുടരുന്നുഎടിഎമ്മുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല; ദുരിതം തുടരുന്നു
Kerala

എടിഎമ്മുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല; ദുരിതം തുടരുന്നു

Sithara
|
16 Jun 2017 9:03 AM IST

71 കോടി ആവശ്യപ്പെട്ട ട്രഷറികള്‍ക്ക് ഇന്ന് കിട്ടിയത് 51 കോടി രൂപയാണ്.

നോട്ട് പ്രതിസന്ധിക്ക് അയവില്ല. ബാങ്കുകളിലും എടിഎമ്മുകളിലും വന്‍ തിരക്ക് തുടരുകയാണ്. എടിഎമ്മുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല. പ്രവര്‍ത്തിക്കുന്നവയില്‍ തന്നെ ലഭിക്കുന്നത് 2000 രൂപയുടെ നോട്ട് മാത്രം. 71 കോടി ആവശ്യപ്പെട്ട ട്രഷറികള്‍ക്ക് ഇന്ന് കിട്ടിയത് 51 കോടി രൂപയാണ്.

ശമ്പള വിതരണം ഒരാഴ്ചയാകുമ്പോഴും സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും പണം പിന്‍വലിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂരിഭാഗം ട്രഷറികളിലും ആവശ്യമായ പണം കിട്ടിയില്ല. മലബാര്‍ മേഖലയിലാണ് പ്രതിസന്ധി കൂടുതല്‍. ഒരു കോടി 27 ലക്ഷം ആവശ്യപ്പെട്ട പേരാമ്പ്ര ട്രഷറയില്‍ കിട്ടിയത് 27 ലക്ഷം മാത്രം. ശമ്പളം വാങ്ങാന്‍ വന്നവര്‍ ബഹളം വെക്കുന്ന അവസ്ഥയുമുണ്ടായി. തിരുവനന്തപുരം നഗരത്തിലുള്‍പ്പെടെ ഭൂരിഭാഗം എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നില്ല.

കാശുള്ള എടിഎമ്മുകളിലും ബാങ്കുകളിലും നീണ്ടനിരയും ദൃശ്യമാണ്. എടിഎമ്മില്‍ നിന്ന് എടിഎമ്മുകളിലേക്കുള്ള ഓട്ടത്തിലാണ് ജനങ്ങള്‍.

Related Tags :
Similar Posts