< Back
Kerala
കോടതി ഉത്തരവ്: മുന്നൂറിലധികം ബാറുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍കോടതി ഉത്തരവ്: മുന്നൂറിലധികം ബാറുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
Kerala

കോടതി ഉത്തരവ്: മുന്നൂറിലധികം ബാറുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Sithara
|
16 Jun 2017 9:17 PM IST

ഹൈവേകളുടെ 500 മീറ്റര്‍ പരിധിയില്‍ നിന്ന് ബാറുകള്‍ മാറ്റണമെന്ന കോടതി ഉത്തരവ് സംസ്ഥാനത്തെ മുന്നൂറിലധികം ബാറുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

ഹൈവേകളുടെ 500 മീറ്റര്‍ പരിധിയില്‍ നിന്ന് ബാറുകള്‍ മാറ്റണമെന്ന കോടതി ഉത്തരവ് സംസ്ഥാനത്തെ മുന്നൂറിലധികം ബാറുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. വിധിയോടെ 100 ബീവറേജ് ഔട്ട് ലെറ്റുകള്‍ മാറ്റിസ്ഥാപിക്കേണ്ടി വരും. തദ്ദേശസ്ഥാപനങ്ങളുടെ എന്‍ഒസി ഉൾപ്പെടെയുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും മാറ്റിസ്ഥാപിക്കുന്നത് പ്രതിസന്ധിയിലാക്കും.

116 ബീവറേജ് ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. എല്ലാ വര്‍ഷവും 10 ശതമാനം അടച്ചുപൂട്ടാനുള്ള തീരുമാനം നടപ്പാക്കിയതോടെ ഇപ്പോഴിത് നൂറെണ്ണമായി കുറഞ്ഞു. ഇവയെല്ലാം സംസ്ഥാന ദേശീയപാതകളോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. കോടതി ഉത്തരവോടെ ഇവയെല്ലാം മാറ്റിസ്ഥാപിക്കേണ്ടി വരും. കണ്‍സ്യൂമര്‍ ഫെ‍ഡിന്റെ 49 ഔട്ട് ലെറ്റുകളില്‍ 10 എണ്ണത്തെയാണ് കോടതി വിധി പ്രതികൂലമായി ബാധിക്കുക. ഇതിന് പുറമെയാണ് മറ്റ് ബാറുകളും വരുന്നത്.

സംസ്ഥാനത്തെ 200 ബാറുകള്‍ സമാന പ്രതിസന്ധി നേരിടുമെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതോടെ 80 ശതമാനത്തോളം വരുന്ന 310 ബാറുകളും മാറ്റിസ്ഥാപിക്കേണ്ടി വരും. പുതിയ കെട്ടിടങ്ങളില്‍ ബാറുകള്‍ തുടങ്ങാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയും വേണ്ടി വരും. കെട്ടിട അനുമതി ഉൾപ്പെടെ മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകളും ബാറുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് പ്രതിസന്ധിയാകുമെന്നാണ് സൂചന.

Related Tags :
Similar Posts