< Back
Kerala
കേരളാ കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗം ഇന്ന്കേരളാ കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗം ഇന്ന്
Kerala

കേരളാ കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗം ഇന്ന്

admin
|
19 Jun 2017 12:56 PM IST

കോണ്‍ഗ്രസുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്‍പാണ് യോഗം

കേരളാ കോണ്‍ഗ്രസ് മാണി ഉന്നതാധികാര സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കോണ്‍ഗ്രസുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്‍പാണ് യോഗം. സീറ്റ് ചര്‍ച്ചയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമാണ് പ്രധാന അജണ്ട. കെ.എം മാണി, പി ജെ ജോസഫ്, ജോയി എബ്രഹാം അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങളുണ്ടന്ന വാര്‍ത്തകള്‍ക്കിയാണ് യോഗം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും യോഗത്തില്‍ ചര്‍ച്ചയാവും.

Related Tags :
Similar Posts