< Back
Kerala
അസ്ലം വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് സിപിഎം ഗൂഢാലോചനയെന്ന് ചെന്നിത്തലKerala
അസ്ലം വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് സിപിഎം ഗൂഢാലോചനയെന്ന് ചെന്നിത്തല
|22 Jun 2017 8:23 PM IST
ഇത്തരം സംഭവങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കുമെന്നും രമേശ് ചെന്നിത്തല...
നാദാപുരം അസ്‌ലം വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അട്ടിമറിക്കാനുള്ള സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അന്വേഷണം സിപിഎം നേതൃത്വത്തിലേക്ക് എത്തുമെന്ന് ഭയന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്.
പ്രതികളിലൊരാളെ ഒളിവില്‍ താമസിച്ച ബ്രാഞ്ച് സെക്രട്ടറിയെ നിസാര വകുപ്പുകള്‍ ചുമത്തി ജാമ്യം നല്‍കിയതും അട്ടിമറിയുടെ ഭാഗമാണ്. ഇത്തരം സംഭവങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.