< Back
Kerala
Kerala

വയലാര്‍ അവാര്‍ഡ് യുകെ കുമാരന് സമ്മാനിച്ചു

Alwyn K Jose
|
22 Jun 2017 11:32 PM IST

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രൊഫസര്‍ എംകെ സാനുവാണ് പുരസ്കാരം സമ്മാനിച്ചത്.

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രശസ്ത സാഹിത്യകാരന്‍ യുകെ കുമാരന് സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രൊഫസര്‍ എംകെ സാനുവാണ് പുരസ്കാരം സമ്മാനിച്ചത്. തക്ഷന്‍കുന്ന് സ്വരൂപം എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. പെരുമ്പടവം ശ്രീധരന്‍, മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കെ ജയകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Similar Posts