< Back
Kerala
അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത്അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത്
Kerala

അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത്

admin
|
22 Jun 2017 10:58 AM IST

അമല്‍കൃഷ്ണയെ സന്ദര്‍ശിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന അമല്‍കൃഷ്ണയെ സന്ദര്‍ശിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് തിരുവനന്തപുരത്തെത്തും. ചെന്നൈയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുംവഴിയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുക. ബിജെപി സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിക്കുന്ന പ്രമുഖരുമായി അമിത്ഷാ ചര്‍ച്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് സംസ്ഥാന നേതൃത്വവുമായി അമിത്ഷാ അനൌപചാരിക ചര്‍ച്ചകള്‍ നടത്തും.

Similar Posts