< Back
Kerala
തീര്‍ത്ഥാടകരുടെ ശ്രദ്ധക്ക് : ശബരിമലയിലേക്ക് പ്ലാസ്റ്റിക്ക് കുപ്പിയില്‍ വെള്ളം കൊണ്ടുവരരുത്തീര്‍ത്ഥാടകരുടെ ശ്രദ്ധക്ക് : ശബരിമലയിലേക്ക് പ്ലാസ്റ്റിക്ക് കുപ്പിയില്‍ വെള്ളം കൊണ്ടുവരരുത്
Kerala

തീര്‍ത്ഥാടകരുടെ ശ്രദ്ധക്ക് : ശബരിമലയിലേക്ക് പ്ലാസ്റ്റിക്ക് കുപ്പിയില്‍ വെള്ളം കൊണ്ടുവരരുത്

admin
|
23 Jun 2017 1:57 AM IST

മറ്റ് പ്ലാസ്റ്റിക്ക് വസ്തുക്കള്‍ക്കും നിരോധനമുണ്ട്. തുണികള്‍ സന്നിധാനത്ത് ഉപേക്ഷിക്കുന്നത് ഒഴിവാക്കണം.

ശബരിമല സീസണ് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. പ്ലാസ്റ്റിക്ക് ഫ്രീ ശബരിമലയെന്ന മുദ്യാവാക്യമാണ് ഇത്തവണത്തേത്. 24 എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ ആരംഭിക്കും. ചരല്‍മേട്ടില്‍ പുതുതായി ആശുപത്രി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തീര്‍ത്ഥാടകരുടെ ശ്രദ്ധക്ക്, ഇത്തവണ ശബരിമലയിലേക്ക് വരുമ്പോള്‍ പ്ലാസ്റ്റിക്ക് കുപ്പിയില്‍ കുടിവെള്ളം കൊണ്ടുവരരുത്. മറ്റ് പ്ലാസ്റ്റിക്ക് വസ്തുക്കള്‍ക്കും നിരോധനമുണ്ട്. തുണികള്‍ സന്നിധാനത്ത് ഉപേക്ഷിക്കുന്നത് ഒഴിവാക്കണം. തീര്‍ത്ഥാടനത്തിന് മുന്നോടിയായി വിളിച്ച് ചേര്‍ത്ത യോഗത്തിന്‍റേതാണ് തീരുമാനങ്ങള്‍. ഇതിന് പകരമായി സര്‍ക്കാര്‍ തന്നെ സംവിധാനങ്ങള്‍ ഒരുക്കും.

ശബരിമല വികസനത്തിന് വേണ്ടി 100 കോടി രൂപ അനുവദിച്ചതായുള്ള കത്ത് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചതായി ദേവസ്വം ഭാരവാഹികള്‍ യോഗത്തെ അറിയിച്ചു. മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ രാജു എബ്രഹാം എംഎല്‍എ ക്ക് പുറമേ പോലീസ്, വനം, ഫോറസ്റ്റ്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു. ശബരിമല മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‌ ഒമ്പതാം തീയതി യോഗം വിളിച്ചിട്ടുണ്ട്.

Similar Posts