< Back
Kerala
റാംഗിംഗിനെതിരായ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചുറാംഗിംഗിനെതിരായ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala

റാംഗിംഗിനെതിരായ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

admin
|
23 Jun 2017 5:46 AM IST

വയനാട് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ നഴ്സിംഗ് കോളേജില്‍ റാഗിംഗിനിരയായ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

വയനാട് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ നഴ്സിംഗ് കോളേജില്‍ റാഗിംഗിനിരയായ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. രാസപദാര്‍ത്ഥം കഴിച്ച് അവശനിലയിലായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ മാനന്തവാടി സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. റാഗിംഗിനെക്കുറിച്ച് നിരന്തരം പരാതി നല്‍കിയിട്ടും കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് വിദ്യാര്‍ത്ഥിനിയുടെ പിതാവ് മീഡിയ വണ്ണിനോട് പറഞ്ഞു.

അവശ നിലയിലാണ് പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ മെര്‍ക്കുറി ളള്ളില്‍ ചെന്നതായി സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ മുടിയുടെ ഒരു ഭാഗം മുറിച്ച് മാറ്റപ്പെട്ട നിലയിലാണ്. നിരന്തരമായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പീഡിപ്പിക്കുന്നതായി മകള്‍ പറഞ്ഞിരുന്നുവെന്ന് പിതാവ് ആല്‍ബര്‍ട്ട് പറഞ്ഞു.

റാഗിങ്ങിനെക്കുറിച്ച് പരാതി നല്‍കിയെങ്കിലും കോളേജ് അധികൃതര്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്നും ആല്‍ബര്‍ട്ട് പറഞ്ഞു

മറ്റൊരു കുട്ടിക്കും ഈ ഗതി വരാതിരിക്കാന്‍ ഇനിയെങ്കിലും കോളേജധികൃര്‍ തയ്യാറാവണമെന്നാണ് ആല്‍ബര്‍ട്ട് പറയുന്നത്.

Related Tags :
Similar Posts