< Back
Kerala
സംസ്ഥാനത്ത് പക്ഷിപ്പനിക്കെതിരെ ജാഗ്രതാനിര്‍ദേശംസംസ്ഥാനത്ത് പക്ഷിപ്പനിക്കെതിരെ ജാഗ്രതാനിര്‍ദേശം
Kerala

സംസ്ഥാനത്ത് പക്ഷിപ്പനിക്കെതിരെ ജാഗ്രതാനിര്‍ദേശം

Sithara
|
25 Jun 2017 12:30 AM IST

ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തില്‍ താറാവുകളില്‍ പക്ഷി പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്

ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിലെ താറാവുകളില്‍ പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയെന്ന് മ്യഗസംരക്ഷണ മന്ത്രി കെ രാജു. ഡല്‍ഹി, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തുള്ളവര്‍ ജാഗ്ര പാലിക്കണം. പക്ഷികളില്‍ അസാധാരണ മരണ നിരക്ക് കണ്ടാല്‍ അടുത്തുള്ള മൃഗാശുപത്രികളില്‍ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ രാജു, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. നാളെ ആലപ്പുഴ കളകട്രേറ്റില്‍ കര്‍ഷകരുടെ യോഗം വിളിച്ചിട്ടുണ്ട്.

Related Tags :
Similar Posts