< Back
Kerala
നാടിനെ ലഹരിമുക്തമാക്കാനുളള ദൗത്യവുമായി തൊണ്ടികുളങ്ങര എല്‍പി സ്‌കൂള്‍നാടിനെ ലഹരിമുക്തമാക്കാനുളള ദൗത്യവുമായി തൊണ്ടികുളങ്ങര എല്‍പി സ്‌കൂള്‍
Kerala

നാടിനെ ലഹരിമുക്തമാക്കാനുളള ദൗത്യവുമായി തൊണ്ടികുളങ്ങര എല്‍പി സ്‌കൂള്‍

Subin
|
25 Jun 2017 11:13 PM IST

കോഴിക്കോട് പണിക്കോട്ടി തൊണ്ടികുളങ്ങര എല്‍പി സ്‌കൂളിലെ കുട്ടികളാണ് ലഹരിമുക്ത നാട് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.

കുട്ടികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളും ലഹരി ഉപയോഗവും വര്‍ദ്ധിച്ചു വരുന്ന കാലത്ത് ഒരു നാടിനെ ലഹരിമുക്തമാക്കാനുളള നീക്കത്തിലാണ് ഒരു സ്‌കൂള്‍. കോഴിക്കോട് പണിക്കോട്ടി തൊണ്ടികുളങ്ങര എല്‍പി സ്‌കൂളിലെ കുട്ടികളാണ് ലഹരിമുക്ത നാട് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.

സ്‌കൂളിലെ ഒരു നാലാംക്ലാസ്സ് വിദ്യാര്‍ത്ഥി തന്റെ വീട്ടിലെ ലഹരി ഉപയോഗത്തെ കുറിച്ച് അധ്യാപകരുടെ അടുത്ത് പരാതിയുമായെത്തി. അവിടെ നിന്നായിരുന്നു നാടിനെ ലഹരിമുക്തമാക്കാനുളള പദ്ധതിയുടെ തുടക്കം. ആദ്യം ക്ലാസ് പിടിഎകള്‍ നടത്തുന്നത് കുട്ടികളുടെ വീടുകളിലേക്ക് മാറ്റി. വീട്ടിലെ മുതിര്‍ന്നവര്‍ക്ക് ബോധവത്കരണം നടത്തി. നിരന്തര പരിശ്രമത്തിനൊടുവില്‍ പദ്ധതി വിജയത്തിലേക്ക് നീങ്ങി.

ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ചെറുപ്രായം മുതല്‍ കുട്ടികളെ ബോധവല്‍കരിക്കാനും ഈ പദ്ധതിക്ക് കഴിയുന്നുണ്ട്. ലഹരി മുക്ത നാടെന്ന തൊണ്ടി കുളങ്ങര എല്‍പി സ്‌കൂളിന്റെ സ്വപ്നത്തിനൊപ്പം ഇപ്പോള്‍ നാടാകെ കൈകോര്‍ത്തിട്ടുണ്ട

Related Tags :
Similar Posts