< Back
Kerala
സൌമ്യ വധക്കേസില്‍ തിരുത്തല്‍ ഹരജി ഇന്ന് പരിഗണിക്കുംസൌമ്യ വധക്കേസില്‍ തിരുത്തല്‍ ഹരജി ഇന്ന് പരിഗണിക്കും
Kerala

സൌമ്യ വധക്കേസില്‍ തിരുത്തല്‍ ഹരജി ഇന്ന് പരിഗണിക്കും

Sithara
|
26 Jun 2017 12:32 AM IST

സൌമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സൌമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന്‍റെ ചേമ്പറില്‍ ഉച്ചക്ക് 1.30നാണ് ഹരജി എടുക്കുക. ഹരജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചാല്‍ കോടതി കേരള സര്‍ക്കാരിന് നോട്ടീസ് അയക്കും. തുടര്‍ന്ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ നേരത്തെ സര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.

Related Tags :
Similar Posts