< Back
Kerala
ബാലു വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടുKerala
ബാലു വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു
|27 Jun 2017 4:52 AM IST
എറണാകുളം സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി തള്ളി കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഐഎന്‍ടിയുസി നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ എട്ട് പേരെയാണ് കോടതി വെറുതെവിട്ടത്.
വണ്ടിപ്പെരിയാറിലെ ഐഎന്‍ടിയുസി നേതാവായിരുന്ന ബാലുവിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. എറണാകുളം സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി തള്ളി കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിപിഎം പ്രവര്‍ത്തകരായ എട്ട് പേരെയാണ് കോടതി വെറുതെവിട്ടത്.
2004ല്‍ വണ്ടിപ്പെരിയാറിയെ ഐഎന്‍ടിയുസി നേതാവായിരുന്ന ബാലുവിനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ പ്രതികളെ ജീവപര്യന്ത തടവിന് കോടതി ശിക്ഷിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ സമര്‍പിച്ച അപ്പീലിലാണ് കോടതിയുടെ നടപടി.