< Back
Kerala
പുലിമുരുകന്‍ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമെത്തിKerala
പുലിമുരുകന്‍ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമെത്തി
|26 Jun 2017 1:01 PM IST
സിനിമ കഴിഞ്ഞിറങ്ങിയ മുഖ്യമന്ത്രി മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു
ഒടുവില്‍ പുലിമുരുകന്‍ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമെത്തി. ഭാര്യക്കും ചെറുമകനുമൊപ്പമാണ് മുഖ്യമന്ത്രി സിനിമ കാണാനെത്തിയത്. ഏറെക്കാലത്തിന് ശേഷമാണ് പിണറായി വിജയന്‍ സിനിമ കാണാനായി തിയറ്ററിലെത്തുന്നത്. ഔദ്യോഗിക തിരക്കും രാഷ്ട്രീയ വിവാദങ്ങളും മാറ്റിവെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമ കാണാനെത്തിയത്. ഭാര്യ കമലാവിജയനും ചെറുമകന്‍ ഇഷാനും ഒപ്പം ഫസ്റ്റ് ഷോക്കാണ് മുഖ്യമന്ത്രി എത്തിയത്.
ചെറുമകന്റെ നിര്‍ബന്ധപ്രകാരമാണ് മുഖ്യമന്ത്രി സിനിമകാണാനെത്തിയത്. സിനിമ കഴിഞ്ഞിറങ്ങിയ മുഖ്യമന്ത്രി മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. സിനിമാ റിലീസിങിനു മുന്പ് മോഹന്‍ലാല്‍ ക്ലിഫി ഹൌസിലെത്തി മുഖ്യമന്ത്രിയുമായി സിനിമാ വിശേഷം പങ്കുവെച്ചിരുന്നു.