< Back
Kerala
ക്രിസ്മസ് അടുത്തതോടെ പള്ളികള്‍ സംഗീതസാന്ദ്രംക്രിസ്മസ് അടുത്തതോടെ പള്ളികള്‍ സംഗീതസാന്ദ്രം
Kerala

ക്രിസ്മസ് അടുത്തതോടെ പള്ളികള്‍ സംഗീതസാന്ദ്രം

Sithara
|
26 Jun 2017 8:00 AM IST

കരോള്‍ സംഗീതത്തിന്റെ വസന്തകാലം കൂടിയാണ് ഓരോ ക്രിസ്മസ് ആഘോഷവും.

കരോള്‍ സംഗീതത്തിന്റെ വസന്തകാലം കൂടിയാണ് ഓരോ ക്രിസ്മസ് ആഘോഷവും. മിശിഹായെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തവയാണ് കരോള്‍ സംഗീതം. പള്ളികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊയര്‍ ഗ്രൂപ്പുകള്‍ പരമ്പരാഗത കരോള്‍ സംഗീതത്തിന്റെ ഉപാസകരാണ്.

ക്രിസ്മസിനെ വരവേല്‍ക്കാന്‍ അവസാനവട്ട ഒരുക്കത്തിലാണ് നാടും നഗരവും. സംഗീത സമൃദ്ധമായ തിരുന്നാളായത് കൊണ്ടുതന്നെ കരോള്‍ ഗീതങ്ങള്‍ക്ക് പ്രാധാന്യം ഏറെയാണ്. തലമുറകള്‍ ഏറ്റുപാടിയ കാരള്‍ സംഗീതത്തിന്റെ ഭക്തി നിര്‍ഭരമായ വരികള്‍ തനിമയൊട്ടും ചോരാതെ ഈ കൊയര്‍ ഗ്രൂപ്പുകള്‍ ഏറ്റുപാടുകയാണ്.

രക്ഷകന്റെ ആഗമനത്തിന്റെ ഓര്‍മ്മദിനം വരേയ്ക്കും ഇനി പള്ളികളും കരോള്‍ഗാന വേദികളും സംഗീതത്താല്‍ സാന്ദ്രമായിരിക്കും.

Related Tags :
Similar Posts