< Back
Kerala
ഹയര്‍ സെക്കന്ററികളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായില്ല; പരീക്ഷ ഇന്ന് തുടങ്ങുംKerala
ഹയര്‍ സെക്കന്ററികളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായില്ല; പരീക്ഷ ഇന്ന് തുടങ്ങും
|27 Jun 2017 7:34 AM IST
ഹയര്‍ സെക്കന്ററികളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം ലഭിച്ചില്ല
സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി ക്ലാസുകളില്‍ ഓണപരീക്ഷ ഇന്ന് തുടങ്ങും. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം ലഭ്യമാകാത്ത സ്ഥിതിയിലാണ് പരീക്ഷ നടക്കുന്നത്.
പ്ലസ് വൺ വിദ്യാർത്ഥികളുടെ നാല് ലക്ഷത്തിലധികം പുസ്തകങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് കെബിപിഎസിൽ നിന്ന് അതത് ജില്ലകളിൽ എത്തിച്ചത്. ഇവ സ്കൂളുകളിലെത്താനും അവിടെ നിന്ന് കുട്ടികളുടെ കയ്യിലെത്താനും ഇനിയും ദിവസങ്ങളെടുക്കും. എല്‍പി - യുപി വിദ്യാര്‍ഥികള്‍ക്കും ഇന്ന് പരീക്ഷ തുടങ്ങുന്നുണ്ട്. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലേക്ക് ആവശ്യമുള്ള 64000 പുസ്തകങ്ങൾ ഇപ്പോഴും കെബിപിഎസിൽ കെട്ടിക്കിടക്കുകയാണ്.