< Back
Kerala
നിലപാടില്‍ ഉറച്ച് ജേക്കബ് തോമസ്; തുടരണമെന്ന് സര്‍ക്കാര്‍നിലപാടില്‍ ഉറച്ച് ജേക്കബ് തോമസ്; തുടരണമെന്ന് സര്‍ക്കാര്‍
Kerala

നിലപാടില്‍ ഉറച്ച് ജേക്കബ് തോമസ്; തുടരണമെന്ന് സര്‍ക്കാര്‍

Sithara
|
1 July 2017 6:11 AM IST

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ല.


വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണന്ന് ജേക്കബ് തോമസ്. പുതിയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കി. ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരട്ടെയെന്ന നിലപാടിലാണ് സര്‍ക്കാര്‍..

എടുത്ത തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കാറുള്ള ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കി തരണമെന്ന കാര്യത്തിലും ഉറച്ച് നില്‍ക്കുകയാണ്. തീരുമാനത്തിന് പിന്നിലെ കാരണമെന്താണന്ന ചോദ്യത്തിന് ക്യത്യമായ ഉത്തരം നല്‍കിയില്ല.

ജേക്കബ് തോമസ് തുടരട്ടേയെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇക്കാര്യം ജേക്കബ് തോമസിനെ അറിയിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. പക്ഷെ, സ്ഥാനത്ത് നിന്ന് ഒഴിയണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച ഉദ്യോഗസ്ഥനെ തുടരാന്‍ അനുവദിക്കുന്നതിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

Related Tags :
Similar Posts