< Back
Kerala
പൊലീസിനെ സഖാക്കളായി കാണരുതെന്ന് കുമ്മനംKerala
പൊലീസിനെ സഖാക്കളായി കാണരുതെന്ന് കുമ്മനം
|1 July 2017 11:46 AM IST
സഹകരമേഖലയുടെ പേര് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ വിഭ്രാന്തിയുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് കുമ്മനം കുറ്റപ്പെടുത്തി
സംസ്ഥാന പൊലീസിനെ സഖാക്കളായി കാണരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ക്രമസമാധനത്തിന് കേന്ദ്രസേനയെ വിളിക്കണം. ഇക്കാര്യത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും കുമ്മനം കൊച്ചിയില്‍ പറഞ്ഞു.
സഹകരമേഖലയുടെ പേര് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ വിഭ്രാന്തിയുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് കുമ്മനം കുറ്റപ്പെടുത്തി. സഹകരണമേഖലയെ സര്‍ക്കാര്‍ സുതാര്യമാക്കുകയാണ് വേണ്ടതെന്നും കുമ്മനം പറഞ്ഞു. കള്ളപ്പണ മുന്നണികള്‍ക്കെതിരെ സഹകരണ സംരക്ഷണ സമ്മേളനം എന്ന പരിപാടി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.