< Back
Kerala
മലയോര വികസന സമിതി ഉള്‍പ്പെട്ട കര്‍ഷക കൂട്ടായ്മയ്ക്ക് തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയായിമലയോര വികസന സമിതി ഉള്‍പ്പെട്ട കര്‍ഷക കൂട്ടായ്മയ്ക്ക് തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയായി
Kerala

മലയോര വികസന സമിതി ഉള്‍പ്പെട്ട കര്‍ഷക കൂട്ടായ്മയ്ക്ക് തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയായി

admin
|
2 July 2017 2:21 AM IST

മലയോര വികസന സമിതി ഉള്‍പ്പെട്ട കര്‍ഷക കൂട്ടായ്മയുടെ പേരില്‍ തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.

മലയോര വികസന സമിതി ഉള്‍പ്പെട്ട കര്‍ഷക ഐക്യവേദി തിരുവമ്പാടിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കൂടരഞ്ഞി പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സൈമണ്‍ തോണക്കരയാണ് സ്ഥാനാര്‍ത്ഥി. താമരശ്ശേരി ബിഷപ്പിന്‍റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കര്‍ഷക ഐക്യവേദി ഭാരവാഹികള്‍ പറഞ്ഞു.

താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയോര വികസന സമിതി തിരുവമ്പാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നേരത്തേ രംഗത്തുവന്നിരുന്നു.
മലയോര വികസന സമിതിക്ക് താല്‍പര്യമുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം യുഡിഎഫ് തള്ളിയതോടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു. മലയോര വികസന സമിതി, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍, മലബാര്‍ വികസന മുന്നണി എന്നിവര്‍ ചേര്‍ന്ന കൂട്ടായ്മ തിരുവമ്പാടിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്.

കൂടരഞ്ഞി പഞ്ചായത്തിന്‍റെ മുന്‍പ്രസിഡണ്ട് സൈമണ്‍ തോണക്കരയാണ് കര്‍ഷക ഐക്യവേദിയുടെ സ്ഥാനാര്‍ത്ഥി. താമരശ്ശേരി ബിഷപ്പിന്‍റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കര്‍ഷക ഐക്യവേദി നേതാക്കള്‍ പറഞ്ഞു. താമരശ്ശേരി രൂപതയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥി തിരുവമ്പാടിയില്‍ മല്‍സരിക്കാനെത്തിയതോടെ യുഡിഎഫിന്‍റെ വോട്ടുബാങ്കില്‍ വിള്ളലുണ്ടാകാന്‍ സാധ്യതയേറി.

Similar Posts