കാസര്‍കോട് കാര്‍ അപകടത്തില്‍ ഒരു കുടുംബത്തിലെ 6 പേര്‍ മരിച്ചുകാസര്‍കോട് കാര്‍ അപകടത്തില്‍ ഒരു കുടുംബത്തിലെ 6 പേര്‍ മരിച്ചു
|കാസര്‍കോട് കാഞ്ഞങ്ങാട് ദേശീയ പാതയിലെ ചേറ്റിക്കുണ്ടിലാണ് സംഭവം
കാസര്‍കോട് പള്ളിക്കരയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മകളുടെ വീട്ടില്‍ നോമ്പു തുറയ്ക്ക് പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്.
കാസര്‍കോട് ചേറ്റുകുണ്ട് സ്വദേശിനിയായ സക്കീന, മകന്‍ സജീര്‍, മകള്‍ ഷാനിറ, ഗള്‍ഫിലുള്ള മകന്‍ ഇര്‍ഫാന്റെ ഭാര്യ റംസീന, സഹോദരന്‍ അസറുദ്ദീന്റെ ഭാര്യ ഖൈറുന്നിസ, ഖൈറുന്നിസയുടെ മകള്‍ ഫാത്വിമ എന്നിവരാണ് മരിച്ചത്.
കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പള്ളിക്കരയിലായിരുന്നു അപകടം. ചേറ്റുകുണ്ടിലെ വീട്ടില്‍ നിന്നും കാസര്‍കോട് വിദ്യാനഗര്‍ ചെട്ടുംകുഴിയിലുളള മകളുടെ വീട്ടില്‍ നോമ്പുതുറയ്ക്ക് പോവുന്നതിനിടെയായിരുന്നു അപകടം. പള്ളിക്കര വില്ലേജ് ഓഫീസിന് സമീപം കാര്‍ നിയന്ത്രണം വിട്ട് ആല്‍മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. തകര്‍ന്ന കാറില്‍ നിന്നും ഏറെ പ്രയാസപ്പെട്ടാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.
5 പേര്‍ സംഭവസ്ഥലത്തു വെച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിലുമാണ് മരിച്ചത്. 3 കുട്ടികള്‍ ഉള്‍പ്പടെ 9പേരാണ് സ്വിഫ്റ്റ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മരിച്ച ഖൈറുന്നിസയുടെ മകന്‍ അജ്മല്‍, റംസീനയുടെ മകന്‍ ഇനാം, സജീറിന്റെ സുഹൃത്ത് അര്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.