< Back
Kerala
ബിജെപി ദേശീയ ഭാരവാഹികളുടെ യോഗം കോഴിക്കോട്ട് തുടങ്ങിബിജെപി ദേശീയ ഭാരവാഹികളുടെ യോഗം കോഴിക്കോട്ട് തുടങ്ങി
Kerala

ബിജെപി ദേശീയ ഭാരവാഹികളുടെ യോഗം കോഴിക്കോട്ട് തുടങ്ങി

Sithara
|
4 July 2017 3:52 AM IST

ഞായറാഴ്ച നടക്കുന്ന ദേശീയ കൌണ്‍സിലില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ക്ക് ഭാരവാഹിയോഗം അന്തിമരൂപം നല്‍കും

ബിജെപി ദേശീയ ഭാരവാഹികളുടെ യോഗം കോഴിക്കോട്ട് തുടങ്ങി. ഞായറാഴ്ച നടക്കുന്ന ദേശീയ കൌണ്‍സിലില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ക്ക് ഭാരവാഹിയോഗം അന്തിമരൂപം നല്‍കും. വൈകീട്ട് മൂന്നിന് ദേശീയ നിര്‍വാഹക സമിതിയും യോഗം ചേരും. ഞായറാഴ്ചയാണ് ദേശീയ കൊണ്‍സില്‍ യോഗം.

കൌണ്‍സിലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കോഴിക്കോട്ട് എത്തും. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഒരുക്കിയിട്ടുള്ളത്.

Related Tags :
Similar Posts