< Back
Kerala
മാനന്തവാടിയില്‍ ആദിവാസി ശിശുമരണംKerala
മാനന്തവാടിയില്‍ ആദിവാസി ശിശുമരണം
|3 July 2017 3:07 PM IST
വയനാട്ടില്‍ വീണ്ടും ആദിവാസി ശിശുമരണം. ആദിവാസി യുവതിയുടെ രണ്ട് കുട്ടികള്‍ മരിച്ചു.
വയനാട്ടില്‍ വീണ്ടും ആദിവാസി ശിശുമരണം. ആദിവാസി യുവതിയുടെ രണ്ട് കുട്ടികള്‍ മരിച്ചു. വയനാട് മാനന്തവാടി വാളാട് എടത്തില്‍ കോളനിയിലെ ബാലന്‍- സുമതി ദമ്പതികളുടെ മക്കളാണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു കുട്ടി ഗര്‍ഭാവസ്ഥയിലും ഒരു കുട്ടി പ്രസവിച്ചതിന് ശേഷവുമാണ് മരിച്ചത്. സമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയാത്തതും എട്ടാം മാസത്തിലെ പ്രസവവുമാണ് മരണകാരണമായി ആരോഗ്യ വകുപ്പ് പ്രാഥമികമായി പറയുന്നത്.