< Back
Kerala
Kerala
ഓണത്തിന്റെ വരവറിയിച്ച് തൃശൂരില്‍ ഭീമന്‍ പൂക്കളം
|11 July 2017 6:13 PM IST
തേക്കിന്‍കാട് മൈതാനത്തെ തെക്കേ ഗോപുരനടയിലാണ് സാഹാഹ്ന സൌഹൃദ കൂട്ടായ്മ ഭീമന്‍ പൂക്കളം ഒരുക്കിയത്.
ഓണത്തിന്റെ വരവറിയിച്ച് തൃശൂരില്‍ ഇക്കുറിയും ഭീമന്‍ പൂക്കളമൊരുക്കി. തേക്കിന്‍കാട് മൈതാനത്തെ തെക്കേ ഗോപുരനടയിലാണ് സാഹാഹ്ന സൌഹൃദ കൂട്ടായ്മ ഭീമന്‍ പൂക്കളം ഒരുക്കിയത്.
തേക്കിന്‍കാട് മൈതാനിയിലെ സായാഹ്ന സൌഹൃദ കൂട്ടായ്മ ഇത് ഒന്‍പതാം തവണയാണ് ഭീമന്‍ പൂക്കളമൊരുക്കിയത്. അറുപതടി വ്യാസം വരുന്ന പൂക്കളമായിരുന്നു ഇത്തവണ. 150ഓളം പേര്‍ ചേര്‍ന്നാണ് പൂക്കളം പൂര്‍ത്തിയാക്കിയത്. ആയിരത്തിലധികം കിലോ പൂക്കള്‍ ഉപയോഗിച്ചു.,
വിവിധ സായാഹ്ന സംഘങ്ങള്‍ ഒരുമിച്ചാണ് പൂക്കളമിട്ടത്. ഒരു ലക്ഷത്തിലേറെ രൂപയുടെ ചെലവ് വന്നു. പൂക്കളം കാണാന്‍ 100 കണക്കിനാളുകളാണ് എത്തികൊണ്ടിരിക്കുന്നത്. ഈ പൂക്കളത്തില്‍ തുടങ്ങുന്ന തൃശൂരിന്റെ ഓണാവേശം നാലോണ നാളിലെ പുലിക്കളി കഴിയും വരെ നീണ്ടു നില്‍ക്കും.