< Back
Kerala
പയ്യന്നൂര്‍ കോണ്‍ഗ്രസിനുളളില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നുപയ്യന്നൂര്‍ കോണ്‍ഗ്രസിനുളളില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നു
Kerala

പയ്യന്നൂര്‍ കോണ്‍ഗ്രസിനുളളില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നു

Ubaid
|
13 July 2017 10:30 PM IST

പ്രശ്നത്തില്‍ നേതൃത്വം ഇടപെട്ട് പരിഹാരമുണ്ടാക്കിയില്ലങ്കില്‍ കോണ്‍ഗ്രസ് നേതാക്കളെ പയ്യന്നൂരില്‍ കാലുകുത്താന്‍ അനുവധിക്കില്ലന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ്

സഹകരണ ബാങ്കിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട് പയ്യന്നൂരിലെ കോണ്‍ഗ്രസിനുളളില്‍ രൂപപ്പെട്ട വിവാദം മൂര്‍ച്ഛിക്കുന്നു. ബാങ്ക് ഭരണസമിതി സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്മാറി. ഭരണ സമിതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്.

കോണ്‍ഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലുളള ടൌണ്‍ കോപ്പറേറ്റീവ് ബാങ്കില്‍ കോഴ വാങ്ങി നിയമനം നടത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിനു നേരെ ഒരു വിഭാഗം കോണ്ഗ്രറസ് പ്രവര്ത്തരകര്‍ അക്രമം അഴിച്ചു വിട്ടതോടെയാണ് പയ്യന്നൂരില്‍ പാര്‍ട്ടി ക്കുളളില്‍ വിഭാഗീയത മൂര്‍ച്ഛിച്ചത്. സംഘര്‍ഷത്തില്‍ യൂത്ത് കോണ്ഗ്രാസ് മണ്ഡലം പ്രസിഡണ്ട് അടക്കമുളളവര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തെക്കുറിച്ച് അന്വേക്ഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കെ.പി.സി.സി പ്രസിഡണ്ട് ഡി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിക്ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നില്‍ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്. ഇതിനിടയില്‍ ഇന്നലെ ബാങ്കിന്റെ സ്ഥാപക പ്രസിഡണ്ട് കെ.പി നൂറുദ്ദീന്റെ ഛായാചിത്രം അനാഛാദനം ചെയ്യുന്ന പരിപാടിയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പിന്മാറി.

പ്രശ്നത്തില്‍ നേതൃത്വം ഇടപെട്ട് പരിഹാരമുണ്ടാക്കിയില്ലങ്കില്‍ കോണ്‍ഗ്രസ് നേതാക്കളെ പയ്യന്നൂരില്‍ കാലുകുത്താന്‍ അനുവധിക്കില്ലന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ്. അതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് നിലപാടിനെ പിന്തുണച്ച് ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കൂടി രംഗത്തെത്തിയതോടെ പയ്യന്നൂര്‍ വിഷയം ജില്ലാ നേതൃത്വത്തിലേക്ക് കൂടി വ്യാപിച്ചിട്ടുണ്ട്.

Related Tags :
Similar Posts