< Back
Kerala
ജിഷ വധക്കേസ്: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഡിജിപിജിഷ വധക്കേസ്: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഡിജിപി
Kerala

ജിഷ വധക്കേസ്: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഡിജിപി

Alwyn K Jose
|
14 July 2017 2:24 AM IST

ഇക്കാര്യം ആവശ്യപ്പെട്ട് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് കത്ത് നല്‍കി.

ജിഷ വധക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് കത്ത് നല്‍കി. പ്രതിയുടെയും, സാക്ഷികളുടെയും ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പ്രോസിക്യൂഷന്‍‍ നടപടികളെ ബാധിക്കുമെന്നതിനാല്‍ വിലക്കണമെന്നാണ് പ്രധാന ആവശ്യം. സാക്ഷിമൊഴികള്‍ വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടന്നും ഡിജിപി ചൂണ്ടിക്കാട്ടി. പ്രതിയുടെ ചിത്രം പ്രസിദ്ധപ്പെടുത്തരുതെന്ന് ഡിജിപി കേരളത്തിലെ മാധ്യമങ്ങളോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

Similar Posts