< Back
Kerala
സഹകരണ ബാങ്ക് പ്രതിസന്ധി: ബിജെപി സംസ്ഥാന നേതൃത്വം ഡല്‍ഹിയില്‍Kerala
സഹകരണ ബാങ്ക് പ്രതിസന്ധി: ബിജെപി സംസ്ഥാന നേതൃത്വം ഡല്‍ഹിയില്‍
|20 July 2017 10:13 PM IST
സഹകരണ ബാങ്കുകള്‍ക്ക് ഇളവുകള്‍ നല്‍കരുത്, ആര്‍ബിഐ ചട്ടങ്ങള്‍ പാലിക്കപ്പെടണം തുടങ്ങിയ ആവശ്യങ്ങള്‍ സംസ്ഥാന നേതൃത്വം കൂടിക്കാഴ്ചയില്‍ ഉന്നയിക്കും
സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി സംസ്ഥാന നേതൃത്വം ഡല്‍ഹിയിലെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ചക്ക് അനുമതി തേടിയിട്ടുണ്ട്.
സഹകരണ ബാങ്കുകള്‍ക്ക് ഇളവുകള്‍ നല്‍കരുത്, ആര്‍ബിഐ ചട്ടങ്ങള്‍ പാലിക്കപ്പെടണം തുടങ്ങിയ ആവശ്യങ്ങള്‍ സംസ്ഥാന നേതൃത്വം കൂടിക്കാഴ്ചയില്‍ ഉന്നയിക്കും. സഹകരണ ബാങ്കുകളില്‍ വലിയ തോതില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും അതിനാല്‍ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെടും.