< Back
Kerala
കൊയിലാണ്ടിയില്‍ സമൂഹവിവാഹംKerala
കൊയിലാണ്ടിയില്‍ സമൂഹവിവാഹം
|23 July 2017 12:21 AM IST
ഇഷാന ഗോള്‍ഡ് ആന്റ് ഡയമണ്ടിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ സമൂഹവിവാഹം സംഘടിപ്പിച്ചു.
ഇഷാന ഗോള്‍ഡ് ആന്റ് ഡയമണ്ടിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ സമൂഹവിവാഹം സംഘടിപ്പിച്ചു. മാംഗല്യം 2016 എന്നു പേരിട്ട പരിപാടിയില്‍ 20 യുവതീയുവാക്കള്‍ വിവാഹിതരായി. ഇവര്‍ക്ക് വേണ്ട ആഭരണങ്ങളും വിവാഹ വസ്ത്രങ്ങളും ഇഷാനാ ഗോള്‍ഡ് ആന്റ് ഡയമണ്ട് ആണ് നല്‍കിയത്. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, ടി നസിറുദ്ദീന്‍, കെ ദാസന്‍ എംഎല്‍എ തുടങ്ങിയവര്‍ വധൂ വരന്‍മാര്‍ക്ക് ആശംസകളര്‍പ്പിച്ചു. ഇഷാന ഗോള്‍ഡ് ആന്റ് ഡയമണ്ട് എംഡി മൊയ്തീന്‍ മുഹമ്മദ് ഹാജിയും പാര്‍ട്ണര്‍ ഇബ്രാഹിമും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇത് എട്ടാം തവണയാണ് ഇഷാന ഗോള്‍ഡ് ആന്റ് ഡയമണ്ട് സമൂഹവിവാഹം സംഘടിപ്പിക്കുന്നത്.