< Back
Kerala
ഗള്‍ഫ് മാധ്യമത്തിന്റെ പ്രവാസി അവകാശ പത്രിക മുഖ്യമന്ത്രിക്ക് കൈമാറിഗള്‍ഫ് മാധ്യമത്തിന്റെ പ്രവാസി അവകാശ പത്രിക മുഖ്യമന്ത്രിക്ക് കൈമാറി
Kerala

ഗള്‍ഫ് മാധ്യമത്തിന്റെ പ്രവാസി അവകാശ പത്രിക മുഖ്യമന്ത്രിക്ക് കൈമാറി

admin
|
25 July 2017 12:13 PM IST

ഞങ്ങളും കേരളീയരാണ് എന്നാണ് അവകാശ പത്രികയുടെ പേര്.

ഗള്‍ഫ് മാധ്യമം തയ്യാറാക്കിയ പ്രവാസി അവകാശ പത്രിക മുഖ്യമന്ത്രിക്ക് കൈമാറി. ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി കെ ഹംസ അബ്ബാസാണ് പത്രിക കൈമാറിയത്.

ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി കെ ഹംസ അബ്ബാസ് പ്രവാസി അവകാശ പത്രിക കൈമാറിയത്. ഞങ്ങളും കേരളീയരാണ് എന്നാണ് അവകാശ പത്രികയുടെ പേര്. ഗള്‍ഫ് മലയാളികളില്‍ നിന്ന് അവരുടെ പ്രശ്നങ്ങളെക്കുറിച്ച അഭിപ്രായങ്ങള്‍ ശേഖരിച്ചാണ് പത്രിക തയ്യാറാക്കിയിട്ടുള്ളത്.

പ്രവാസി വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിനാല്‍ വലിയ പ്രതീക്ഷയാണ് പ്രവാസികള്‍ക്കുള്ളത്. പ്രവാസി പ്രശ്നങ്ങള്‍ക്ക് പരിഹാരം കൂടി നിര്‍ദേശിക്കുന്ന പത്രിക സര്‍ക്കാറിന്റെ പ്രവാസി നയം രൂപീകരിക്കുമ്പോള്‍ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്നും ഹംസ അബ്ബാസ് മീഡിയവണിനോട് പറഞ്ഞു. മാധ്യമം എക്സിക്യുട്ടീവ് എഡിറ്റര്‍ വി എം ഇബ്രാഹീം ഡെപ്യൂട്ടി എഡിറ്റര്‍ വയലാര്‍ ഗോപകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Similar Posts