< Back
Kerala
ലോ അക്കാദമിയില്‍ കുട്ടികളുടെ പരാതിയുണ്ടായിട്ടും പോലീസ് വീഴ്ച വരുത്തിയെന്ന് മനുഷ്യാവകാശ കമ്മീഷൻKerala
ലോ അക്കാദമിയില്‍ കുട്ടികളുടെ പരാതിയുണ്ടായിട്ടും പോലീസ് വീഴ്ച വരുത്തിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
|29 July 2017 3:24 AM IST
ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു
ലോ അക്കാദമിയിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെടുന്നു. കുട്ടികളുടെ പരാതിയുണ്ടായിട്ടും നടപടി സ്വീകരിക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയെന്ന് കമ്മീഷൻ പറഞ്ഞു. ലോ അക്കാദമിക്കും പ്രിൻസിപ്പൽ ലക്ഷ്മി നായർക്കും എതിരേ ഉയർന്ന പരാതികളെക്കുറിച്ച് ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.