< Back
Kerala
സര്‍ക്കാരിന്റെ മദ്യവര്‍ജ്ജന നിലപാട് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം: കെസിബിസിKerala
സര്‍ക്കാരിന്റെ മദ്യവര്‍ജ്ജന നിലപാട് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം: കെസിബിസി
|29 July 2017 10:08 PM IST
ടൂറിസ്റ്റുകള്‍ കേരളത്തില്‍ വരുന്നത് മദ്യം കഴിക്കാനല്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്ന് കെസിബിസി
സര്‍ക്കാരിന്റെ മദ്യവര്‍ജ്ജന നിലപാട് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് കെസിബിസി. മദ്യവര്‍ജ്ജനത്തിലൂടെ മദ്യനിരോധം നടപ്പാക്കാമെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴകൊഴമ്പന്‍ നയമാണെന്നും ടൂറിസ്റ്റുകള്‍ കേരളത്തില്‍ വരുന്നത് മദ്യം കഴിക്കാനല്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്നും കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ ജോസഫ് കാരിക്കശ്ശേരി കൊച്ചിയില്‍ പറഞ്ഞു. മദ്യവിരുദ്ധ സമിതിയും കെസിബിസിയും നടത്തിയ നില്‍പ്പുസമരത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്. നില്‍പ്പ് സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രകടനം നടത്തി.