< Back
Kerala
ലോ അക്കാദമിയുടെ കൈവശം അധികമുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണമെന്ന് വിഎസ്ലോ അക്കാദമിയുടെ കൈവശം അധികമുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണമെന്ന് വിഎസ്
Kerala

ലോ അക്കാദമിയുടെ കൈവശം അധികമുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണമെന്ന് വിഎസ്

admin
|
31 July 2017 9:47 PM IST

അധികാരികള്‍ നടപടി സ്വീകരിച്ചാല്‍ സമരം നീളില്ല, അധികാരപ്പെട്ടവരെ നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ തന്നെ അവര്‍ക്ക് കീഴടങ്ങരുത്. അതുണ്ടാകാതിരിക്കാനുള്ള ആവശ്യം ജനങ്ങളില്‍ നിന്നുയരണം....

ലോ അക്കാദമിയുടെ കൈവശം അധികമുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. അക്കാദമിയിലെ പ്രശ്നങ്ങള്‍ വിദ്യാര്‍ഥി പ്രശ്നം മാത്രമല്ല., പൊതു സമൂഹത്തിന്റെ പ്രശ്നമാണെന്നും വിഎസ് പറഞ്ഞു. ലോ അക്കാദമി സമരം വിദ്യാര്‍ഥി പ്രശ്നമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിലപാട് തിരുത്തിയാണ് വിഎസ് നിലപാട് വ്യക്തമാക്കിയത്.

അധികാരികള്‍ നടപടി സ്വീകരിച്ചാല്‍ സമരം നീളില്ല, അധികാരപ്പെട്ടവരെ നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ തന്നെ അവര്‍ക്ക് കീഴടങ്ങരുത്. അതുണ്ടാകാതിരിക്കാനുള്ള ആവശ്യം ജനങ്ങളില്‍ നിന്നുയരണം. ആവശ്യത്തി്ലേറെയുള്ള ഭൂമി ഏറ്റെടുക്കണം.

Similar Posts