< Back
Kerala
ജനകീയമായി ബിനാലെജനകീയമായി ബിനാലെ
Kerala

ജനകീയമായി ബിനാലെ

Trainee
|
2 Aug 2017 3:52 AM IST

ബിനാലെ തുടങ്ങി രണ്ട് മാസം പിന്നിടുമ്പോഴേക്കും രണ്ട് ലക്ഷം സന്ദര്‍ശകരാണ് ബിനാലെ കാണാനെത്തിയത്.

കൊച്ചി മുസിരിസ് ബിനാലെ കൂടുതല്‍ ജനകീയമാകുന്നു. ബിനാലെ തുടങ്ങി രണ്ട് മാസം പിന്നിടുമ്പോഴേക്കും രണ്ട് ലക്ഷം സന്ദര്‍ശകരാണ് ബിനാലെ കാണാനെത്തിയത്. തിങ്കളാഴ്ചകളില്‍ സൌജന്യ പ്രവേശനം ഏര്‍പ്പെടുത്തിയതില്‍പ്പിന്നെ വലിയ തിരക്കാണനുഭവപ്പെടുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും ബിനാലെക്ക് തദ്ദേശീയരും വിദേശീയരുമായ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചു വരുകയാണ്.

കഴിഞ്ഞ ഡിസംബര്‍ പന്ത്രണ്ടാം തിയതി തുടങ്ങിയ മൂന്നാം പതിപ്പിനെ കൊച്ചി നെഞ്ചോട് ചേര്‍ത്ത് കഴിഞ്ഞു. ബിനാലെ തുടങ്ങി രണ്ടു മാസം പിന്നിടുമ്പോഴേക്കും രണ്ടു ലക്ഷം സന്ദര്‍ശകരാണ് എത്തിയത്. 2012ലെ ബിനാലെയുടെ ആദ്യ ലക്കത്തില്‍ നാലു ലക്ഷവും 2014ല്‍ ലെ രണ്ടാം ലക്കത്തില്‍ അഞ്ചു ലക്ഷവും സന്ദര്‍ശകരാണ് പ്രദര്‍ശനങ്ങള്‍ കാണാനെത്തിയിരുന്നത്.

കേരളത്തിന്റെ ടൂറിസം രംഗത്തെ പ്രധാന കവാടമായി തന്നെ ബിനാലെ മാറിക്കഴിഞ്ഞു.. പ്രധാന വേദിയായ ആസ്പിന്‍ വാളിലാണ് ഇത്തവണയും കൂടുതല്‍ ജനത്തിരക്ക്. തിങ്കളാഴ്ച പ്രദര്‍ശനം സൌജന്യമാക്കാനെടുത്ത തീരുമാനം കൂടുതല്‍ ആളുകള്‍ എത്താന്‍ കാരണമായി. ആദ്യ രണ്ട് തിങ്കളാഴ്ചകളില്‍ 20,000 മുതല്‍ 25,000 വരെ സന്ദര്‍ശകരാണ് എത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടേക്ക് പഠന യാത്രകള്‍ നടത്തുന്നു.

Related Tags :
Similar Posts