കറുകുറ്റി ട്രെയിന്‍ അപകടം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല
|അപകടം നടന്നതിന് ശേഷം ഒന്‍പത് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ദക്ഷിണ റെയില്‍വെ ചീഫ് എന്‍ജിനീയറുടെ നിര്‍ദേശം
കറുകുറ്റി ട്രെയിന്‍ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇനിയും സമര്‍പ്പിച്ചില്ല. അപകടം നടന്നതിന് ശേഷം ഒന്‍പത് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ദക്ഷിണ റെയില്‍വെ ചീഫ് എന്‍ജിനീയറുടെ നിര്‍ദേശം.
കഴിഞ്ഞ മാസം 28 നാണ് കറുകുറ്റി റെയില്‍ പാളത്തില്‍ വിള്ളലുണ്ടായതിനെത്തുടര്‍ന്ന് ട്രെയിന്‍ പാളം തെറ്റിയത്. 29ന് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഉടന്‍ തന്നെ ദക്ഷിണ മേഖല ചീഫ് സേഫ്റ്റി ഓഫീസര്‍ ജോണ്‍ തോമസ് അധ്യക്ഷനായ നാലംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ദിവസത്തിനകം റെയില്‍വെ ഉദ്യോഗസ്ഥര്‍, എഞ്ചിനീയര്‍, ദൃക്സാക്ഷികള്‍ എന്നിവരില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. എന്നാല്‍ മൊഴിയുടെ വിശദാംശങ്ങളോ റിപ്പോര്‍ട്ടുകളോ ദക്ഷിണമേഖലാ ചീഫ് എന്‍ഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടില്ല. റെയില്‍വെ മേഖലാ എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്യുകയും ഇയാളെ തിരിച്ചെടുക്കുകയും ചെയ്തു. 202 സ്ഥലങ്ങളില്‍ വിള്ളലുണ്ടെന്ന് ചീഫ് എഞ്ചിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് 25 സ്ഥലങ്ങളില്‍ മാത്രമാണ് പരിഹരിച്ചിട്ടുള്ളത്.