< Back
Kerala
പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കോണ്‍ഗ്രസുകാരുടെ മര്‍ദനംപയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കോണ്‍ഗ്രസുകാരുടെ മര്‍ദനം
Kerala

പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കോണ്‍ഗ്രസുകാരുടെ മര്‍ദനം

Damodaran
|
3 Aug 2017 7:59 AM IST

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള പയ്യന്നൂര്‍ ടൌണ്‍‌ സഹകരണ ബാങ്കിനെതിരെ സമരം നടത്താനെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കാണ് മര്‍ദനമേറ്റത്....

കണ്ണൂര്‍ പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കോണ്‍ഗ്രസുകാരുടെ മര്‍ദനം. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള പയ്യന്നൂര്‍ ടൌണ്‍‌ സഹകരണ ബാങ്കിനെതിരെ സമരം നടത്താനെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കാണ് മര്‍ദനമേറ്റത്. ബാങ്കില്‍ അടുത്തിടെ നടന്ന നിയമനങ്ങളില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. ബാങ്ക് ജീവനക്കാരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കുണ്ട്

Similar Posts