< Back
Kerala
വയനാട് കാട്ടാനയെ വെടിവെച്ച കൊന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍വയനാട് കാട്ടാനയെ വെടിവെച്ച കൊന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍
Kerala

വയനാട് കാട്ടാനയെ വെടിവെച്ച കൊന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍

Subin
|
7 Aug 2017 11:03 PM IST

പുല്‍പള്ളി വേലിയമ്പം സ്വദേശികളായ മണി, പ്രദീപ്, ബാലഗോപാലന്‍ , ചെറുവള്ളി വിജയന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 26 നാണ് നെയ്കുപ്പക്കടുത്ത് വനത്തോട് ചേര്‍ന്ന കൃഷിയിടത്തില്‍ പിടിയാനയെ വെടിവെച്ച നിലയില്‍ കണ്ടെത്തിയത്.

വയനാട് പുല്‍പള്ളി കാപ്പിക്കുന്നില്‍ കാട്ടാനയെ വെടിവെച്ച് കൊന്ന കേസില്‍ 4 പേരെ വനംവകുപ്പ് അധികൃതര്‍ പിടികൂടി. പുല്‍പള്ളി കേന്ദ്രീകരിച്ചുള്ള വന്യമൃഗ വേട്ട സംഘത്തെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

പുല്‍പള്ളി വേലിയമ്പം സ്വദേശികളായ മണി, പ്രദീപ്, ബാലഗോപാലന്‍ , ചെറുവള്ളി വിജയന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 26 നാണ് നെയ്കുപ്പക്കടുത്ത് വനത്തോട് ചേര്‍ന്ന കൃഷിയിടത്തില്‍ പിടിയാനയെ വെടിവെച്ച നിലയില്‍ കണ്ടെത്തിയത്. ബാലിസ്റ്റിക് വിഭാഗം നടത്തിയ പരിശോധനയില്‍ നാടന്‍ തോക്ക് ഉപയോഗിച്ചാണ് ആനയെ വെടിവെച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

വയനാട്ടില്‍ അടുത്തിടെയുണ്ടായ വന്യമൃഗ വേട്ടകളെ കുറിച്ചന്വേഷിക്കാന്‍ ഓരോ കേസിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. സ്ഥിരമായി മൃഗങ്ങളെ വേട്ടയാടുന്ന സംഘമാണിത്. ഇവരില്‍‌ നിന്നും നാടന്‍ തോക്കും തിരകളും മാന്‍ കൊമ്പും പിടിച്ചെടുത്തു. വന്‍കിട റിസോര്‍ട്ടുകള്‍ക്ക് വേണ്ടി വയനാട് വന്യജീവി സങ്കേതത്തിനുള്ളില്‍ മൃഗവേട്ട വര്‍ദ്ധിച്ചുവെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ വനംവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

Related Tags :
Similar Posts