< Back
Kerala
കൊല്ലത്ത് സര്‍ക്കാരിന്റെ കുടിവെള്ള പദ്ധതിയുടെ ടാങ്ക് തകര്‍ന്ന് ഏഴു വയസുകാരന്‍ മരിച്ചുKerala
കൊല്ലത്ത് സര്‍ക്കാരിന്റെ കുടിവെള്ള പദ്ധതിയുടെ ടാങ്ക് തകര്‍ന്ന് ഏഴു വയസുകാരന്‍ മരിച്ചു
|10 Aug 2017 10:51 AM IST
കൊല്ലം കുണ്ടറയില്‍ സര്‍ക്കാര്‍ കുടിവെള്ളപദ്ധതിയുടെ ടാങ്ക് തകര്‍ന്ന് വീണ് ഏഴ് വയസുകാരന്‍ മരിച്ചു.
കൊല്ലം കുണ്ടറയില്‍ സര്‍ക്കാര്‍ കുടിവെള്ളപദ്ധതിയുടെ ടാങ്ക് തകര്‍ന്ന് വീണ് ഏഴ് വയസുകാരന്‍ മരിച്ചു. കുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. കുണ്ടറ കൈതക്കോട് ബിജു ഭവനില്‍ ആഞ്ചലോസിന്റെയും ബീനയുടെയും മകന്‍ അബിയാണ് മരിച്ചത്. വീടിന് സമീപത്തെ പതിനയ്യായിരം ലിറ്ററിന്റെ വാട്ടര്‍ടാങ്ക് വീടിന് മുകളില്‍ തകര്‍ന്ന് വീഴുകയായിരുന്നു. അമ്മയെയും സഹോദരിയെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.