< Back
Kerala
സോളാര്‍ കമ്മീഷനു മുമ്പാകെ പൊട്ടിക്കരഞ്ഞ് സരിതസോളാര്‍ കമ്മീഷനു മുമ്പാകെ പൊട്ടിക്കരഞ്ഞ് സരിത
Kerala

സോളാര്‍ കമ്മീഷനു മുമ്പാകെ പൊട്ടിക്കരഞ്ഞ് സരിത

Alwyn K Jose
|
10 Aug 2017 11:21 AM IST

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ഹൈബി ഈഡന്റെയും അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് രഹസ്യ വിസ്താരം .....

സോളാര്‍ കമ്മീഷനില്‍ സരിത എസ് നായരെ രഹസ്യ വിസ്താരം നടത്തുന്നു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ഹൈബി ഈഡന്‍റെയും അഭിഭാഷകരാണ് രഹസ്യ വിസ്താരം നടത്തണമെന്ന ആവശ്യം ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ അതിര് വിടുന്നു എന്ന് പറഞ്ഞ് വിസ്താരത്തിനിടെ സരിത പൊട്ടി കര‍ഞ്ഞു. ഉച്ചക്ക് ശേഷം ആര്യാടന്‍ മുഹമ്മദിന്‍റെ അഭിഭാഷകനാണ് സരിതയെ വിസ്തരിക്കുന്നത്. അതേ സമയം സോളാര്‍ കേസുമായി ബന്ധപ്പെട്ട മറ്റ് രേഖകളൊന്നും സരിത ഹാജരാക്കിയിട്ടില്ല. ഇന്ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

Similar Posts