< Back
Kerala
ഇടുക്കിയില്‍ മരം കടപുഴകിവീണ് മൂന്ന് പേര്‍ മരിച്ചുഇടുക്കിയില്‍ മരം കടപുഴകിവീണ് മൂന്ന് പേര്‍ മരിച്ചു
Kerala

ഇടുക്കിയില്‍ മരം കടപുഴകിവീണ് മൂന്ന് പേര്‍ മരിച്ചു

Sithara
|
10 Aug 2017 12:07 PM IST

ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മരം കടപുഴകിവീണ് മൂന്ന് പേര്‍ മരിച്ചു.

ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മരം കടപുഴകി വീണ് 3 തോട്ടംതൊഴിലാളി സ്ത്രീകള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുഞ്ചിത്തണ്ണിക്ക് സമീപമുള്ള 20 ഏക്കറിലെ ജോണ്‍സണ്‍ ഏലത്തോട്ടത്തില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിന് പോകാന്‍ തുടങ്ങുന്ന സമയത്ത് തോട്ടത്തിലെ ഉണങ്ങിയ മരം കടപുഴകി വീഴുകയായിരുന്നു. മരത്തിനടിയില്‍പെട്ട തൊഴിലാളികളായ പുഷ്പ, പാണ്ടിയമ്മ എന്നിവര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മോളി ഷാജി ആശുപത്രിയിലാണ് മരിച്ചത്.

മരത്തിന്റെ ചില്ലകള്‍ വീണ് പരിക്കേറ്റ നാല് പേര്‍ അടിമാലി താലൂക്ക് ആശുപത്രിയല്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏലത്തോട്ടങ്ങളിലെ ഉണങ്ങിയ മരങ്ങള്‍ വെട്ടിമാറ്റാത്തതാണ് ദുരന്തത്തിന് കാരണമായത്.

Related Tags :
Similar Posts