< Back
Kerala
സെല്‍ഫിയെടുക്കല്‍ വോട്ടാക്കി മാറ്റി കുമ്മനംസെല്‍ഫിയെടുക്കല്‍ വോട്ടാക്കി മാറ്റി കുമ്മനം
Kerala

സെല്‍ഫിയെടുക്കല്‍ വോട്ടാക്കി മാറ്റി കുമ്മനം

admin
|
13 Aug 2017 3:22 PM IST

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒപ്പം നിന്ന് ഫോട്ടോയെടുക്കുന്നത് കൂടിയപ്പോള്‍ അതും പ്രചരണ തന്ത്രമാക്കുകയാണ് വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്.

വോട്ട് തേടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്ന സ്ഥാനാര്‍ത്ഥികളെല്ലാം വോട്ടര്‍മ്മാര്‍ക്കിടയില്‍ നിന്ന് സെല്‍ഫി എടുക്കുന്നത് സാധാരണമാണ്. പക്ഷെ, സെല്‍ഫിയെടുക്കല്‍ കാമ്പയിനാക്കി വോട്ട് തേടുകയാണ് വട്ടിയൂര്ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍.

വോട്ട് ഉറപ്പിക്കുന്നതിനൊപ്പം മാധ്യമങ്ങളില്‍ ഇടം നേടുകയെന്നതും ഇക്കാലത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് ആവശ്യമാണ്. അതിനായി ഏത് തരത്തിലുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പാര്‍ട്ടികള്‍ തയ്യാറാണ് താനും. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒപ്പം നിന്ന് ഫോട്ടോയെടുക്കുന്നത് കൂടിയപ്പോള്‍ അതും പ്രചരണ തന്ത്രമാക്കുകയാണ് വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്.

ഔദ്യോഗിക ഉദ്ഘാടനമൊക്കെ നടത്തിയാണ് സെല്‍ഫിയെടുക്കല്‍. നടി പ്രവീണയുടെ വീട്ടില്‍ നിന്നായിരുന്നു തുടക്കം.

വോട്ട് ചോദിച്ച് പോകുന്നിടത്തുനിന്നെല്ലാം ഫോട്ടോയെടുക്കാനാണ് കുമ്മനത്തിന്റെ പദ്ധതി. എന്നിട്ട് ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലും, ട്വിറ്ററിലും പോസ്റ്റ് ചെയ്യും.

Similar Posts