< Back
Kerala
കോട്ടയത്ത് വാഹനാപകടം; രണ്ട് മരണംKerala
കോട്ടയത്ത് വാഹനാപകടം; രണ്ട് മരണം
|14 Aug 2017 11:51 PM IST
കോട്ടയം തലയോലപ്പറമ്പിന് സമീപം വെട്ടിക്കാട്ട് മുക്കില്‍ കെഎസ്‍ആര്‍ടിസി ബസ് ബൈക്കിലും കാറിലും ഇടിച്ച് രണ്ട് പേര്‍ മരിച്ചു.
കോട്ടയം തലയോലപ്പറമ്പിന് സമീപം വെട്ടിക്കാട്ട് മുക്കില്‍ കെഎസ്‍ആര്‍ടിസി ബസ് ബൈക്കിലും കാറിലും ഇടിച്ച് രണ്ട് പേര്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരം. കോട്ടയത്തുനിന്നും എറണാകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ആദ്യം ബൈക്കില്‍ ഇടിച്ചശേഷം കാറില്‍ ഇടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരനായ മലപ്പുറം മങ്കട സ്വദേശി സലാഹുദ്ദീന്‍ ആണ് മരിച്ചത്. ഇയാള്‍ മങ്കട എ ആര്‍ കാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. ബൈക്ക് യാത്രക്കാരനാണ് മരിച്ച മറ്റൊരാള്‍.
സലാഹുദ്ദീന്‍റെ മാതാപിതാക്കളായ ഷാഹിദ, അബ്ദുല്‍ റസാഖ്, ബന്ധുവായ മുഹ്മദ് ഹാഷിം എന്നിവരെയും രക്ഷാപ്രവര്‍ത്തനത്തിനിടെ കൈക്ക് ഗുരുതര പരിക്കേറ്റ അബ്ദുല്‍ അസീസിനെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.