< Back
Kerala
ദൈവം ബധിരനല്ല, വെടിക്കെട്ട് നിരോധിക്കണം: അമൃതാനന്ദമയിദൈവം ബധിരനല്ല, വെടിക്കെട്ട് നിരോധിക്കണം: അമൃതാനന്ദമയി
Kerala

ദൈവം ബധിരനല്ല, വെടിക്കെട്ട് നിരോധിക്കണം: അമൃതാനന്ദമയി

admin
|
15 Aug 2017 11:27 AM IST

മതത്തിന്റെയും ആചാരത്തിന്റെയും പേരില്‍ വെടിക്കെട്ടുകള്‍ ഇനി വേണ്ടെന്ന് മാതാ അമൃതാനന്ദമയി.

മതത്തിന്റെയും ആചാരത്തിന്റെയും പേരില്‍ വെടിക്കെട്ടുകള്‍ ഇനി വേണ്ടെന്ന് മാതാ അമൃതാനന്ദമയി. ദൈവം ബധിരനല്ലെന്ന് ഓര്‍മിപ്പിച്ച അമൃതാനന്ദമയി, വെടിക്കെട്ടുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. കൊല്ലം പരവൂരില്‍ നൂറിലേറെ പേരുടെ മരണത്തിനും 350 ലേറെ പേര്‍ക്ക് പരിക്കിനും ഇടയാക്കിയ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അമൃതാനന്ദമയിയുടെ പ്രതികരണം. ഓരോ വര്‍ഷവും സമാന ദുരന്തങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കാറുള്ളത്. നൂറു കണക്കിനു പേര്‍ വിവിധ അപകടങ്ങളിലായി മരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഗൌരവമായി ഇടപെടണം. ഇനിയും ഇത്തരം വെടിക്കെട്ടുകള്‍ വേണമോയെന്ന് ചിന്തിക്കണം. ഭക്തരെ സന്തോഷിപ്പിക്കാനാണ് ഈ വെടിക്കെട്ടുകള്‍, മറിച്ച് ദൈവത്തെ പ്രീതിപ്പെടുത്താനല്ല. ദൈവം ബധിരനല്ലെന്നും വെടിക്കെട്ടുകള്‍ നിരോധിക്കുന്നതാണ് നല്ലതെന്നും അമൃതാനന്ദമയി പറഞ്ഞു.

Similar Posts